കസ്റ്റഡി മരണത്തില്‍ പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച വിഷയങ്ങളാണ് ഇന്ന് ബഹളത്തിലേക്ക് നയിച്ചത്. പ്രതിപക്ഷ ബഹളം രൂക്ഷമായതതിനെ സഭ നിര്‍ത്തിവെച്ചു. വീണ്ടും തുടങി-യപ്പോഴും ബഹളം രൂക്ഷമായതിനാല്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

വരാപ്പുഴ കസ്റ്റഡി മരണത്തിലെ അന്വേഷണം നിര്‍ത്തിവെച്ചതിനെതിരെ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതാണ് ബഹളത്തിന് ഇടവെച്ചത്. കേസിലെ യഥാര്‍ഥ പ്രതികെള രക്ഷപ്പെടാന്‍ സഹായിക്കുന്ന സ്ഥിതിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു വി.ഡി സതീശന്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട്? ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

KCN

more recommended stories