ഒരംഗത്തിന്റെ വീട്ടില്‍ ഒരു മരം പദ്ധതിയുമായി ലെന്‍സ് ഫെഡ്

കാഞ്ഞങ്ങാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ലെന്‍സ് ഫെഡ് അംഗങ്ങളുടെയും വീട്ട് പറമ്പില്‍ ഒരു മരം വീതം നട്ട് പരിപാലിക്കുന്നതിന് തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി ഹൊസ്ദുര്‍ഗ് താലൂക്കില്‍ ജില്ലാ പ്രസിഡണ്ട് പി.രാജന്റെ പറമ്പില്‍ വൃക്ഷതൈ നട്ട് കൊണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി ഉണ്ണികൃഷ്ണന്‍ തുടക്കം കുറിച്ചു. ചടങ്ങില്‍ വെച്ച് മെമ്പര്‍ മാര്‍ക്ക് വൃക്ഷ തൈകള്‍ വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.രാജന്‍ അദ്ധ്യക്ഷത വഴിച്ചു താലൂക്ക് പ്രസിഡന്റ് പി.കെ വിനോദ് ‘ജില്ലാ ട്രഷറര്‍ എന്‍.വി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories