ലൈഫ് ഭവനപദ്ധതി: 39,511 വീട് പൂര്‍ത്തിയായി

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതി ഒന്നാംഘട്ടത്തില്‍ ഏഴുമാസംകൊണ്ട് 39,511 വീട് പൂര്‍ത്തിയായി. മൊത്തംവീടുകളുടെ 70.41 ശതമാനംവരുമിത്. 56,124 വീടാണ് ഒന്നാംഘട്ടത്തില്‍ നിര്‍മാണം തുടങ്ങിയത്. ശേഷിക്കുന്ന 16,613 വീടിന്റെ പണി അന്തിമഘട്ടത്തിലാണ്. ജൂണ്‍ അവസാനത്താടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകും.

ഏപ്രില്‍ ഒന്നിന് ആരംഭിച്ച രണ്ടാംഘട്ടമായ ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള വീടുകളില്‍ 3318 എണ്ണം പൂര്‍ത്തിയായി. ആദ്യവിഹിതം ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഗുണഭോക്താക്കള്‍ക്ക് നല്‍കി. വിവിധ ഘട്ടങ്ങളില്‍ പട്ടിക ജാതി, പട്ടികവര്‍ഗം, ഫിഷറീസ്, ന്യൂനപക്ഷക്ഷേമം തുടങ്ങിയ വകുപ്പുകള്‍ ആരംഭിക്കുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്തതുമായ വീടുകളുടെ പൂര്‍ത്തീകരണമാണ് ആദ്യഘട്ടമായി ഏറ്റെടുത്തത്.

61,682 വീടാണ് ഇങ്ങനെ കണ്ടെത്തിയത്. ഇതില്‍ 56,124 വീട് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചു. നവംബര്‍ ഒന്നിനാണ് പ്രവൃത്തി ആരംഭിച്ചത്. മുമ്ബ് നല്‍കിയ ഗഡുകളുടെ ബാക്കി തുക നാലുലക്ഷം രൂപയിലേക്ക് ആനുപാതികമായി വര്‍ധിപ്പിച്ചിരുന്നു. പല പ്രതിസന്ധികളും തരണംചെയ്താണ് ഏഴുമാസംകൊണ്ട് 39,408 വീട് പൂര്‍ത്തിയാക്കിയത്. എറണാകുളം ജില്ലയിലാണ് ഏറ്റവുംകൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയത്. 93 ശതമാനം. ആലപ്പുഴ രണ്ടാംസ്ഥാനത്തും തൃശൂര്‍ മൂന്നാംസ്ഥാനത്തുമാണ്. 78 ശതമാനം വീടുകള്‍ ബ്ലോക്കിലും 72 ശതമാനം വീടുകള്‍ കോര്‍പറേഷനുകളും ഗ്രാമപഞ്ചായത്തുകളും ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ലൈഫ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഭൂമിയുള്ള ഭവനരഹിതരായ രണ്ടരലക്ഷം ഗുണഭോക്താക്കള്‍ക്കാണ് വീട് നിര്‍മിക്കുന്നത്.

ഏപ്രില്‍ ഒന്നിനാണ് രണ്ടാംഘട്ടം തുടങ്ങിയത്. ഇതിനോടകം നഗരപ്രദേശങ്ങളില്‍ 3308 വീടുന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. പുതിയ വീടുകളുടെ നിര്‍മാണത്തിന് യൂണിറ്റ് ഒന്നിന് നാലുലക്ഷം രൂപയാണ് നല്‍കുന്നത്.

KCN

more recommended stories