സൗഹൃദ സന്ദേശം പകര്‍ന്ന് യൂത്ത് ഇഫ്താര്‍

കാസര്‍കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മറ്റി നടത്തിയ യൂത്ത് ഇഫ്താര്‍ യുവാക്കളുടെ സുഹൃദ് സംഗമമായി. സൗഹൃദ സന്ദേശം പകര്‍ന്ന യൂത്ത് ഇഫ്താറില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി യുവാക്കള്‍ പങ്കെടുത്തു. അസഹിഷ്ണുതയുടെ പുതിയ കാലത്ത് യുവാക്കള്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പൊതു ഇടങ്ങള്‍ ഉണ്ടാവണമെന്ന് സംഗമം ആവശ്യപ്പെട്ടു. പരസ്പര വിദ്വേഷത്തിന്റെ മതിലുകള്‍ തകര്‍ത്തെറിയാനും സൗഹാര്‍ദ്ദത്തിന്റെ പുതിയ ലോകം പണിയാനും യുവാക്കള്‍ ശക്തരാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. മാനവിക ഐക്യം വിളംബരം ചെയ്യുന്ന പുതിയ തലമുറയാണ് കാലം തേടുന്നത്. തങ്ങളുടെ കീഴില്‍ അണിനിരക്കുന്ന യുവാക്കളില്‍ മൂല്യബോധവും സഹജീവി സ്‌നേഹവും പകര്‍ന്ന് നല്‍കാന്‍ ഓരോ യുവകൂട്ടായ്മകളും ശ്രദ്ധിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യൂസുഫ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദ് ഷാഫി, എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം നഈം ഗഫൂര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, സെക്രട്ടറി ടി.ഡി കബീര്‍, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സുമറാണിപുരം, സെക്രട്ടറി സിറാജുദ്ദീന്‍ മുജാഹിദ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ്, പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി, വൈസ് പ്രസിഡന്റ് ഷഫീക്ക് നസറുല്ല, ട്രഷറര്‍ സുനില്‍കുമാര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ അലങ്കോള്‍, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ സുനില്‍ കുമാര്‍, പി.കെ. അബ്ദുല്ല, സി എ മൊയ്തീന്‍ കുഞ്ഞി, കാസര്‍കോടിനൊരിടം പ്രതിനിധികളായ ഡോ: ഷമീം മുഹമ്മദ്, കെ.പി.എസ് വിദ്യാനഗര്‍,അഹ്‌റാസ് അബൂബക്കര്‍, തഹ്‌സീന്‍ ,ഷിഹാബുദ്ധീന്‍, മാധ്യമ പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍ ആലൂര്‍,ഷാഫി തെരുവത്ത്,അഷ്‌റഫ് കൈന്താര്‍, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാസിഖ് മഞ്ചേശ്വരം,അസ്ലം സൂറംബയല്‍,പി.എം.കെ നൗഷാദ്, എച്ച്.എം നൗഷാദ് പടന്ന, എ.ജി ജമാല്‍, നിയാസ് പെര്‍ള , എന്‍.എം. നഷാദ് അലി,ഷഹബാസ് കോളിയാട്ട്, എന്‍ എംഷരീഫ് ,സബാഹ് ചെമ്മനാട്, ആര്‍.ബി ഷാഫി ചെമ്പിരിക്ക, സി.എ അബ്ദുല്‍ റഹ്മാന്‍,അബ്ദുള്‍ നവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഇസ്മായില്‍ അഹമ്മദ് സ്വാഗതവും എന്‍.എം റിയാസ് നന്ദിയും പറഞ്ഞു.

KCN

more recommended stories