സ്‌കൂള്‍ കിറ്റ് വിതരണവും പ്ലാസ്റ്റിക് വിമുക്ത ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

ഹിദായത്ത് നഗര്‍ : ദാറുല്‍ ഹിദായ നിഴല്‍ 2018 ന്റെ ഭാഗമായി സ്‌കൂള്‍ കിറ്റ് വിതരണം ജി യു പി സ്‌കൂള്‍ ഹിദായത്ത് നഗറില്‍ വെച്ച് പ്രശസ്ത ജേര്‍ണലിസ്റ്റും പൊതുപ്രവര്‍ത്തകനും കൂടി ആയ എബി കുട്ടിയാനം പ്രധാനാദ്ധ്യാപിക ക്ലാരമ്മക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കേരള ഗവണ്മെന്റിന്റെ പരിസ്ഥിതി സംരക്ഷണ പ്രോഗ്രാമിനോട് അനുബന്ധിച്ച് നടക്കുന്ന പ്ലാസ്റ്റിക് വിമുക്ത ഗ്രാമം ബോധവല്‍ക്കരണ ക്ലാസും നടന്നു. ദാറുല്‍ ഹിദായ മൂന്ന് വര്‍ഷമായി അതീവ ജാഗ്രതയോടെ ഗവണ്മെന്റ് സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളും പദ്ധതികളും നടപ്പാക്കികൊണ്ടിരികുന്നു അതില്‍ ഉള്‍പ്പെടുത്തി തികച്ചും അര്‍ഹരായ നിര്‍ദ്ധന കുടുംബത്തില്‍ പെട്ട 55 ഓളം കുട്ടികള്‍ക്കുള്ള കിറ്റാണ് വിതരണം ചെയ്തത് .ബോധവത്കരണ ക്ലസ്സിലൂടെ കൂട്ടികള്‍ മാറ്റങ്ങള്‍ക്കുള്ള തുടക്കം കുറിക്കുകയും ചെയ്തു വാര്‍ഡ് മെമ്പര്‍ റെഷീല പി ടി എ വൈസ് പ്രസിഡന്റ് സുലൈമാന്‍ ചക്കൊ മാഷ് അസീസ് പി എ ,സെറീന മറ്റു അദ്ധ്യാപകരും രക്ഷിതാക്കളും ട്രസ്റ്റ് ഭാരവാഹിലാലും പങ്കെടുത്തു

KCN

more recommended stories