മുംബൈയില്‍ കനത്ത മഴ തുടരുന്നു; രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

മുംബൈ: മണ്‍സൂണിന്റെ വരവോട് കൂടി മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ 12 മണിക്കൂറില്‍ 75-95 സന്റെി മീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയനിലയിലാണ്. മഹിം, ഹിന്ദ്മാതാ, പരേല്‍, മറൈന്‍ ഡ്രൈവ് എന്നിവടങ്ങളിലാണ് വെള്ളപ്പൊക്കം.

നഗരത്തില്‍ ഗതാഗതകുരുക്കും രൂക്ഷമായിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 32 വിമാന സര്‍വീസുകളും വൈകുകയാണ്. ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിപ്പൊന്നും നല്‍കിയിട്ടില്ല. എങ്കിലും പല ട്രെയിനുകളും വൈകുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച വരെ മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അടിയന്തിര സാഹചര്യം നേരിടാനായി ദുരന്തനിവാരണസേനയുടെ മൂന്ന് സംഘങ്ങള്‍ നഗരത്തിന്റെ വിവിധ മേഖലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരുന്ന അവധി അടിയന്തര സാഹചര്യ പരിഗണിച്ച് റദ്ദാക്കി.

KCN

more recommended stories