കീഴൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: 2500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കീഴൂരിലെ മുഹമ്മദ് കുഞ്ഞി(56)യെ ആണ് ബേക്കല്‍ എ എസ് പി വിശ്വനാഥ്, എസ് ഐ ഉമേശന്‍, എ എസ് ഐ മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രജിത്ത്, ശശികുമാര്‍, സൂരജ്, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. കടയോടു ചേര്‍ന്നുള്ള വീട്ടില്‍ നിന്നാണ് ഒളിപ്പിച്ചിരുന്ന പുകയില ഉല്‍പ്പന്നം പിടികൂടിയത്.

KCN

more recommended stories