കരിയര്‍ ഗൈഡന്‍സ് സെമിനാറും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പരിശീലനവും സംഘടിപ്പിച്ചു

കാസര്‍കോട് : രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ഏക ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആയ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്ലസ്ടുവിന് ശേഷമുള്ള വിവിധ കോഴ്‌സുകളെ കുറിച്ചും സാധ്യതകളെ കുറിച്ചും, ഓണ്‍ലൈന്‍ ഓപ്ഷന്‍ രെജിസ്‌ട്രേഷന്‍, ഞ്ചിനീയറിംഗ് ശാഖകളുടെ ഉള്ളടക്കം സാദ്ധ്യതകള്‍ എന്നിവയെ കുറിച്ചും പരിശീലന പരിപാടി നടത്തി. എല്‍. ബി .എസ്സ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഷുക്കൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്ലസ്ടുവിന് ശേഷമുള്ള വിവിധ കോഴ്‌സുകളെ കുറിച്ചും സാധ്യതകളെ കുറിച്ചും പ്രശസ്ത കോളമിസ്റ്റും കരിയര്‍ വിദഗ്ദ്ധനും കേരള അനിമല്‍ സയന്‍സ് ആന്‍ഡ് വെറ്റിനറി യൂണിവേഴ്‌സിറ്റി എന്ററര്‍പ്രണര്‍ഷിപ് വിഭാഗം മുന്‍ ഡയറക്ടറും ആയ ഡോ. ടി പി സേതുമാധവന്‍ ക്ലാസ്സെടുത്തു. .തുടര്‍ന്ന് രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. പലപ്പോഴും ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അബദ്ധങ്ങള്‍ കാരണം സാമ്പത്തിക നഷ്ടം,ഇഷ്ടപ്പെട്ട ബ്രാഞ്ച് ,കോളേജ് എന്നിവ ലഭിക്കാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കുന്നതിനായുള്ള ക്ലാസ് എല്‍. ബി. എസ് ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫ അസീം കെ എടുത്തു. വിവിധ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ ജോലി സാധ്യതെയെ കുറിച്ചും ക്യാംപസ് പ്ലേസ്മെന്റിനെ കുറിച്ചും പ്രൊഫ.രാഹുല്‍ സി സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സംശയ നിവാരണത്തിനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി പാനല്‍ ചര്‍ച്ചയും ഉണ്ടായിരുന്നു.

KCN

more recommended stories