എന്‍.എസ്.എസ് ഹോസ്ദുര്‍ഗ് താലൂക്ക് യൂണിയന് 46 ലക്ഷത്തിന്റെ ബഡ്ജറ്റ്

കാഞ്ഞങ്ങാട്: സാമൂഹ്യ സേവനപദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി ഹോസ്ദുര്‍ഗ് താലൂക്ക് എന്‍ എസ് എസ് യൂണിയന്റെ 2018-19 വര്‍ഷത്തെ ബഡ്ജറ്റ് 44-ാം വാര്‍ഷികപൊതുയോഗത്തില്‍ യൂണിയന്‍ സെക്രട്ടറി ആര്‍.മോഹനകുമാര്‍ അവതരിപ്പിച്ചു. 46,74,911 രൂപ വരവും 46,73,750 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനായി 1,10,000 രൂപയും ഭവന നിര്‍മ്മാണത്തിന് ഒന്നര ലക്ഷം രൂപയും, വിവാഹം എന്നിവയ്ക്ക് 1,20,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പ്ലാച്ചിക്കര എയുപി സ്‌കൂളിന്റെ പുതിയ കെട്ടിടിനിര്‍മ്മാണത്തിന് 14 ലക്ഷം രൂപ വകയിരുത്തി.

താലൂക്ക് യൂണിയനു കീഴില്‍ ആധ്യാത്മിക പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനും സിവില്‍സര്‍വീസ് പരീക്ഷകള്‍ക്കടക്കം അവരെ പ്രാപ്തരാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പ്രത്യേകപരിശീലനകേന്ദ്രമാരംഭിക്കാനും യൂണിയന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. നമ്മുടെ ആരോഗ്യം പദ്ധതി കരയോഗങ്ങളില്‍ സജീവമാക്കും. താലൂക്ക് യൂണിയനു കീഴില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40 കുടുംബമേളകളും പത്ത് വിവിധ സമ്മേളനങ്ങളും നടത്തിയിട്ടുണ്ട്. 85 കരയോഗങ്ങളിലായി 79 വനിതാസമാജങ്ങളും 46 ബാലസമാജങ്ങളും മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കു കീഴില്‍ 278 വനിതാ സ്വയം സഹായസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
യോഗത്തില്‍ യൂണിയന്‍ പ്രസിഡണ്ട് പി.യു ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് പ്രതിനിധി സഭാംഗങ്ങളായ കെ.പ്രഭാകരന്‍ നായര്‍, കെ പി ശ്രീകുമാര്‍, പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍, എന്‍ എസ് എസ് ഇന്‍സ്പെക്ടര്‍ പി വി ശ്യാംഘോഷ് എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories