വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളോടെ എരിയാല്‍ മുസ്ലിം ലീഗ് റംസാന്‍ റിലീഫ് സംഘടിപ്പിച്ചു

എരിയാല്‍ : വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മുസ്ലിം ലീഗ് എരിയാല്‍ പത്താം വാര്‍ഡ് കമ്മിറ്റി ജി സി സി – കെ എം സി സിയുടെ സഹകരണത്തോടെ റംസാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തി. എരിയാല്‍ അക്കര മദ്രസ്സയില്‍ നടന്ന ചടങ്ങ് വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പടിഞ്ഞാര്‍ സുലൈമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. റിലീഫിന്റെ ഭാഗമായി ചികിത്സ, വീട് പുനദ്ധാരണ ധന സഹായം, 2 പേര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതുനുളള ഉപകരണം, 40 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് എന്നിവ നല്‍കി.

എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റും കുടയും നല്‍കി. നിര്‍ധന കുടുംബങ്ങള്‍ക്കുളള ഭക്ഷണ കിറ്റ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി എം മുനീര്‍ ഹാജി വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ എം ഷാഫിക്കും തയ്യല്‍ മെഷിന്‍ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന് എ എ ജലീല്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷ്റര്‍ പോസ്റ്റ് ഹുസൈനും പഞ്ചായത്ത് ബൈത്തുറഹ്മ ഫണ്ടിലേക്കുളള വാര്‍ഡ് കമ്മിറ്റിയുടെ വിഹിതം മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ അന്‍വര്‍ ചേരങ്കൈ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ ബി കുഞ്ഞാമുവിനും ചികിത്സ ധന സഹായം കര്‍ഷക ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ അക്കര വാര്‍ഡ് വൈസ് പ്രസിഡന്റ് അരമന അഷ്റഫിനും വീട് പുനരുദ്ധാരണ ഫണ്ട് ജിദ്ദ കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് ജാഫര്‍ അക്കര പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി എ പി ജാഫറിനും ചന്ദ്രികാ വരി സംഖ്യ ഖത്തര്‍ കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് എരിയാല്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റിനും ചടങ്ങില്‍ വെച്ച് കൈമാറി.

ചടങ്ങില്‍ എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുജീബ് കമ്പാര്‍, കെ ബി മുനീര്‍, ഷംസു മാസ്‌കൊ, സര്‍ഫറാസ് ചേരങ്കൈ, അബ്ദുല്‍ റഹ്മാന്‍ കെല്‍, ഹമ്രാസ് എരിയാല്‍, ഷംസു എരിയാല്‍, അസൈനാര്‍ കുളങ്കര, എ എ ഷരീഫ്, മുബീന്‍ എന്നിവര്‍ സംസാരിച്ചു അബു നവാസ് സ്വാഗതവും ഇ എം ഷാഫി നന്ദിയും പറഞ്ഞു

KCN

more recommended stories