മുഖ്യമന്ത്രിയുടെ സുരക്ഷ വീണ്ടും കൂട്ടുന്നു; ധനാഭ്യര്‍ഥനയുമായി സഭയില്‍ ധനമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാന്‍ രണ്ട് എക്‌സ്യുവി വാഹനങ്ങള്‍ വാങ്ങാന്‍ ഉപധനാഭ്യര്‍ഥനയുമായി ധനമന്ത്രി നിയമസഭയില്‍. കൂടാതെ സംസ്ഥാനത്തു മന്ത്രിമാര്‍ അടക്കമുള്ള വിഐപികള്‍ക്കു സുരക്ഷ ശക്തമാക്കാനായി ആറ് ഇന്നോവ കാറുകള്‍ കൂടി വാങ്ങുന്നത് അംഗീകരിക്കാനും മന്ത്രി, സഭയുടെ അനുമതി തേടി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വന്‍ വാഹനവ്യൂഹത്തെയും പൊലീസ് പടയെയും രംഗത്തിറക്കിയിരിക്കെയാണു വീണ്ടും സുരക്ഷ കൂട്ടാന്‍ എട്ടു വാഹനങ്ങള്‍ വാങ്ങുന്നത്. ആകെ മുക്കാല്‍ കോടിയോളം രൂപയാണു വാഹനങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നതെന്ന് ഉപധനാഭ്യര്‍ഥനയില്‍ ധനമന്ത്രി വ്യക്തമാക്കി.

KCN

more recommended stories