സ്‌കൂള്‍ ബസുകളില്‍ പരിശോധന; നിയമം കര്‍ശനമാക്കി അധികൃതര്‍

നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി അധികൃതര്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്‌കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നത് വ്യാപകമാണെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

എറണാകുളം ജില്ലയുടെ വിവിധ മേഖലകളിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നത്. അമിത വേഗതയില്‍ സഞ്ചരിക്കുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

KCN

more recommended stories