ജി സി സി – കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റിയുടെ റംസാന്‍ റിലീഫ് കൈമാറി

ചൗക്കി: ജി സി സി – കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റിയുടെ റംസാന്‍ റിലീഫ് കാസര്‍കോട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ കൈമാറി. സത്താര്‍ ബ്ലാര്‍ക്കോടിന്റെ അദ്ധ്യക്ഷതയില്‍ എ അബ്ദുല്‍ റഹ്മാന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസ ജിവിതത്തിനിടയിലും സ്വന്തം വിഷമതകളും ദുഃഖവും ഉള്ളിലൊതുക്കി നാട്ടിലെ നിലാരംഭരെയും അശരണരെയും കണ്ടെത്തി അവര്‍ക്ക് റംസാന്‍ മാസത്തില്‍ റിലിഫ് എത്തിച്ചു കൊടുക്കുന്ന കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാ പ്രവര്‍ത്തനവുമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ധേഹം പറഞ്ഞു.

മൊഗ്രാല്‍ പുത്തുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ മുഖ്യപ്രഭഷണം നടത്തി മുനീര്‍ ഹാജി,കെ ബി കുഞ്ഞാമു,അബ്ദുല്ലക്കുഞ്ഞി, അന്‍വര്‍ ചേര്‍ങ്കൈ,മഹമൂദ് കുളങ്കര,എരിയാല്‍ മുഹമ്മദ്കുഞ്ഞി,മുജീബ് കമ്പാര്‍,കരീം ചൗക്കി,ജീലാനി കല്ലങ്കൈ,അസൈനാര്‍ ചൗക്കി, അബ്ദുല്‍റഹ്മാന്‍ മേത്ത, അബ്ദുല്‍ഖാദര്‍ ചേരങ്കൈ, ഇഖ്ബാല്‍ എം വി, മുഹമ്മദ് മുക്രി, ഷുകൂര്‍ മുക്രി, അബ്ദുല്‍ഖാദര്‍ ബ്ലാര്‍ക്കോട്, ഗഫൂര്‍ അക്കരക്കുന്ന്, അസീബ് ചെമ്മനാട്, നാച്ചു കുന്നില്‍, അഷറഫ് ചൗക്കി, സമീര്‍ കെ കെ,തുടങ്ങിയവര്‍ സംബന്ധിച്ചു. സത്താര്‍ ചൗക്കി സ്വാഗതവും, സുലൈമാന്‍ ചൗക്കി നന്ദിയും പറഞ്ഞു

KCN

more recommended stories