കെഎസ്ടിപി റോഡില്‍ വാഹനാപകടം; കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു

കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡില്‍ വാഹനാപകടം; കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു. മാണിക്കോത്തെ ഗോപി കുന്നുമ്മല്‍ (64) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെ മാണിക്കോത്ത് ടൗണിലാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഗോപിയെ ഇടിച്ചുതെറിപ്പിച്ചത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കെഎസ്ടിപി റോഡില്‍ വാഹനാപകടം തുടര്‍ക്കഥയായി മാറുന്നതിനിടയിലാണ് വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചത്.

KCN

more recommended stories