അബൂദാബി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെഎംസിസി റിലീഫ് വിതണം ചെയ്തു

കാഞ്ഞങ്ങാട് : അബൂദാബി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെഎംസിസിയുടെ മര്‍ഹൂം ശിഹാബ് തങ്ങള്‍ ചാരിറ്റി റിലീഫ് വിതരണോദ്ഘാടനം കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് എന്‍ എ ഖാലിദ് മുന്‍സിപ്പല്‍ കെഎംസിസി വൈസ് പ്രസിഡണ്ട് ഇബ്രാഹിം പള്ളിക്കരക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ഓഫിസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇബ്രാഹിം പള്ളിക്കര സ്വാഗതം പറഞ്ഞു. യാക്കൂബ് ആവിയിലിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് എന്‍ എ ഖാലിദ് സാഹിബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യൂത്ത് ലീഗിന്റെ റിലീഫ് ഫണ്ടിലേക്കുള്ള കെഎംസിസിയുടെ വിഹിതം മുന്‍സിപ്പല്‍ ട്രഷറര്‍ കെ കെ ജാഫര്‍ യൂത്ത് ലീഗ് പ്രസിഡണ്ട് എം വി ശംസുദ്ധീന്‍ ആവിയിലിന് കൈമാറി. അബൂദാബി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെഎംസിസി സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകളും കാരുണ്യ പ്രവര്‍ത്തനങ്ങളും നിസ്വാര്‍ത്ഥ സേവനങ്ങളും നാടിന്റെയും സമൂഹത്തിന്റെയും പാര്‍ട്ടിയുടെയും വളര്‍ച്ചയ്ക്ക് ഉതകുന്നതാണ് എന്നും മുന്നോട്ടുള്ള പ്രയാണത്തിലും കെഎംസിസിക്കും പ്രവര്‍ത്തകര്‍ക്കും നന്മകള്‍ വിതറാന്‍ സാധിക്കട്ടെ എന്നും ഖാലിദ് സാഹിബ് പറഞ്ഞു.

മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ട്രഷറര്‍ കെ കെ ജാഫര്‍, അബൂദാബി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെഎംസിസി മുന്‍ പ്രസിഡണ്ട് സി കെ റഹ്മത്തുള്ള, മുസിപ്പല്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ കെ ഇസ്മായില്‍ ആറങ്ങാടി, മുന്‍സിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് ശംസുദ്ധീന്‍ ആവിയില്‍, സെക്രട്ടറി വസീം പടന്നക്കാട്, ജോയിന്‍ സെക്രട്ടറി സിദ്ധീഖ്, വനിതാ ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഖദീജ ഹമീദ്, മുന്‍സിപ്പല്‍ പ്രസിഡണ്ട് സുമയ്യ, വാര്‍ഡ് കൗണ്‍സിലര്‍മാരായ സകീന യൂസുഫ്, ഖദീജ ഹസൈനാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സുബൈര്‍ കല്ലൂരാവി നന്ദിയും പറഞ്ഞു.

KCN

more recommended stories