കാസര്‍കോട്ടെ മലയോര പ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട്, അടിയന്തര ഘട്ടത്തില്‍ 1077 നമ്പറില്‍ ബന്ധപ്പെടാം

കാസര്‍കോട്: അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള, കര്‍ണാടക, ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണ്ണാടക, ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്ന് സംസ്ഥാന അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിന് ഈ തീരങ്ങളിലും പോകരുത്. കാസര്‍കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 18 വരെ സംസ്ഥാനത്ത് ശക്തമായതോ (ഏഴ് മുതല്‍ 11 വരെ സെന്റിമീറ്റര്‍, 24 മണിക്കൂറില്‍) അതിശക്തമായതോ (12 മുതല്‍ 20 വരെ സെന്റിമീറ്റര്‍, 24 മണിക്കൂറില്‍) ആയ മഴയ് സാധ്യതയെന്നും കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ മലയോര മേഖലയില്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായും കേരള സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

KCN

more recommended stories