ജില്ലയില്‍ ലഭിച്ചത് 587.43 മില്ലിമീറ്റര്‍ മഴ: 148 ഹെക്ടര്‍ കൃഷിയെ ബാധിച്ചു

കാസര്‍കോട്: ജില്ലയില്‍ ഇത്തവണത്തെ കാലവര്‍ഷം ശക്തമായിരുന്നതിനാല്‍ നാശനഷ്ടവും കനത്ത തോതിലായിരുന്നു. മേയ് 29 മുതല്‍ ജൂണ്‍ 16 വരെ 587.43 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. 148.05 ഹെക്ടര്‍ കൃഷിഭൂമിയെ മഴ കാര്യമായി ബാധിച്ചു. 1.74 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കപ്പെട്ടത്. 27 വീടുകള്‍ പൂര്‍ണമായും 109 വീടുകള്‍ ഭാഗികമായും തകര്‍ന്നു. യഥാക്രമം 16,21,000 രൂപയുടെയും 13,88,011 രൂപയുടെയും നാശനഷ്ടമാണ് ഈയിനത്തില്‍ ഉണ്ടായത്. ജില്ലയിലെ നാല് താലൂക്കുകളേയും മഴ കാര്യമായി ബാധിച്ചു. ആറുപേര്‍ക്കാണ് കാലവര്‍ഷക്കെടുതിയില്‍ ജീവഹാനി സംഭവിച്ചത്.

KCN

more recommended stories