ലോകത്തിലെ ഏറ്റവും പ്രായമുള്ള ‘സുമാത്രന്‍ ഒറാംഗ് ഉട്ടന്‍’ മുത്തശ്ശി ഓര്‍മയായി

സിഡ്നി: ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാംഗ് ഉട്ടന്‍ ഓര്‍മയായി. പെര്‍ത്തിലെ മൃഗശാലയിലെ 62 വയസ് പ്രായമുള്ള പുവാന്‍ എന്ന പെണ്‍ ഒറാംഗ് ഉട്ടനാണ് ചത്തത്. വളരെ നാളായി ആരോഗ്യം ക്ഷയിച്ച നിലയിലായിരുന്നു പുവാന്‍. 1968ലാണ് പുവാന്‍ പെര്‍ത്തിലെ മൃഗശാലയില്‍ എത്തുന്നത്. ഗ്രാന്‍ഡ് ഓള്‍ഡ് ലേഡി എന്നാണ് പുവാന്‍ അറിയപ്പെട്ടിരുന്നത്. 2016ല്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാംഗ് ഉട്ടനായി ഗിന്നസ് ലോകറിക്കാര്‍ഡ് അധികൃതര്‍ അംഗീകരിച്ചിരുന്നു.

അതീവ വംശനാശ ഭീഷണിയ നേരിടുന്ന പട്ടികയിലാണ് സുമാത്രന്‍ ഒറാംഗ് ഉട്ടനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുമാത്ര ഇന്തോനേഷ്യക്കു മാത്രം കീഴിലുള്ള ദ്വീപാണ്. വേട്ടയും വനനശീകരണവുമാണു ഒറാംഗ് ഉട്ടനെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. സുമാത്രന്‍ ഒറാംഗ് ഉട്ടന്‍ 11 കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ഓസ്ട്രേലിയ, അമേരിക്ക, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലെല്ലാം 54 കുട്ടികള്‍ ഉണ്ട്.

KCN

more recommended stories