മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കുവാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നാടിന്റെ വികസനത്തെ തടസപ്പെടുത്തുന്നവരെ മാധ്യമങ്ങള്‍ തുറന്നു കാട്ടണമെന്നും, ഇത് സമൂഹത്തോട് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുടെ ചുമതലയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രതികൂലമായ ഇടപെടലുകള്‍ സമൂഹത്തിലുണ്ടാവുമ്പോള്‍ മൗനം പാലിക്കുന്നത് മാധ്യമധര്‍മമല്ല. നിപ ബാധയുണ്ടായ ഘട്ടത്തില്‍ ചില മാധ്യമങ്ങള്‍ കുറ്റപ്പെടുത്തലുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ നിപ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ സര്‍ക്കാര്‍ നടപടികളിലൂടെ സാധിച്ചു. മാധ്യമങ്ങള്‍ നിലപാടുകളില്‍ പുനപരിശോധന നടത്തണനെന്നും പിണറായി വിജയന്‍ പറഞ്ഞു.

KCN

more recommended stories