കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു ; ആളപായമില്ല

കാഞ്ഞങ്ങാട് : ശക്തമായ കാറ്റിലും മഴയിലും പെട്ട് മുട്ടംതല പള്ളിക്ക് പിറക് വശത്തുള്ള പരേതനായ ചാറുച്ചാന്റെ വീടിന്റെ അടുക്കള ഭാഗം പരിപൂര്‍ണ്ണമായി തകര്‍ന്നു. ഓട് മേഞ്ഞ മേല്‍ക്കുര തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. ആ സമയത്ത് അടുക്കളയില്‍ വീട്ടുകാരാരും ഇല്ലാതിരുന്നതിനാല്‍ ആളപായം സംഭവിച്ചില്ല. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നതെങ്കിലും, ബന്ധപ്പെട്ടവര്‍ ഇന്ന് ഉച്ചവരെയായിട്ടും തകര്‍ന്ന വീടും സ്ഥലവും സന്ദര്‍ശിച്ചില്ല എന്ന് വീട്ടുകാര്‍ ആരോപിക്കുന്നു

KCN

more recommended stories