തലസ്ഥാനത്ത് കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയില്‍. മലയിന്‍കീഴ് സ്വദേശി സോഫിന്‍ ടൈറ്റസ് (24) നെയാണ് തുമ്പ പോലീസ് ഒന്നരകിലോ കഞ്ചാവുമായി പിടികൂടിയത്. കാട്ടാക്കടയിലെ അശോകന്‍ കൊലക്കേസിലും നിരവധി ക്രിമിനല്‍ കേസുകളിലും സോഫിന്‍ പ്രതിയാണ്. തുമ്പ എസ്ഐ. പ്രതാപചന്ദ്രന്‍, സിപിഓമാരായ ബിനുകുമാര്‍, അരുണ്‍, നവാസ്, വനിതാ സിപിഒ ജാസ്മിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

KCN

more recommended stories