ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു; ലൂസിഫര്‍ ജൂലായ് 18 ന് ഷൂട്ടിങ് ആരംഭിക്കും

കൊച്ചി > മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണം അടുത്ത മാസം 18 ന് ആരംഭിക്കും. പൃഥ്വിരാജ് സംവിധായകനായും മോഹന്‍ലാല്‍ നായകാനായും എത്തുന്നുവെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രീകരണമാരംഭിക്കുന്ന വിവരം ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. എന്നാല്‍ ലൊക്കേഷന്‍ എവിടെയാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ദീപക് ദേവിന്റേതാണ് സംഗീതം. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

KCN

more recommended stories