ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം. ജോസഫിന്റെ സുപ്രീം കോടതിയിലേക്കുള്ള നിയമനം അനിശ്ചിതത്വത്തില്‍. കൊളീജിയം അംഗമായ ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ വെള്ളിയാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണിത്.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, എം.ബി. ലോക്കുര്‍, കുര്യന് ജോസഫ് എന്നിവരടങ്ങിയ കൊളീജിയം തീരുമാനിച്ചിരുന്നു. മെയ് 11ന് ധാരണയായ ആദ്യ കൊളീജിയം ശിപാര്‍ശ കേന്ദ്രം മടക്കിയയച്ചു. വീണ്ടും ശിപാര്‍ശ ചെയ്യാനായി കൊളീജിയം നിലപാടെടുത്തെങ്കിലും എന്ന് നല്‍കണമെന്ന കാര്യത്തില്‍ ന്ന് തീരുമാനമായിരുന്നില്ല.
ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നു സുപ്രീം കോടതിയുടെ പടിയിറങ്ങുന്നതോടെ സീനിയോറിറ്റിയില്‍ ആറാം സ്ഥാനത്തുള്ള ജസ്റ്റിസ് എ.കെ. സിക്രി കൊളീജിയം അംഗമാകും. ഇതോടെ ജസ്റ്റിസ് കെ.എം. ജോസഫിന്റെ സ്ഥാനാരോഹണ വിഷയത്തില്‍ പുനരാലോചന വന്നേക്കാമെന്നാണ് സൂചന.
more recommended stories
-
റൈറ്റ്സ് ചാരിറ്റബിള്‍ ട്രസ്റ്റിനുളള ധന സഹായ വിതരണവും ഗ്രീന്‍സ്റ്റാര്‍ കാടങ്കോട് വെബ് പോര്‍ട്ടല്‍ ലോഞ്ചിംഗും നടന്നു.
ദുബായ് : ഗ്രീന്‍സ്റ്റാര്‍ കാടങ്കോട് യുഎഇ.
-
12 സീറ്റ് ഉറപ്പ്’; വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, വടകരയില്‍ വോട്ട് കച്ചവടം നടന്നെന്ന് ആശങ്ക
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം.
-
ചെന്തിട്ട ദേവി ക്ഷേത്രത്തിലെ തീപിടുത്തം
തിരുവനന്തപുരം: ചെന്തിട്ട ദേവി ക്ഷേത്രത്തിലെ തീപിടുത്തത്തില്‍.
-
മുളിയാര്‍ കൂട്ടായ്മ ജനറല്‍ ബോഡി യോഗംനടന്നു.
ഷാര്‍ജ : കാസര്‍കോട് ജില്ലയിലെ മുളിയാര്‍.
Leave a Comment