കണ്ണൂരില്‍ എസ്.ഐയുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച : കവര്‍ച്ച നടന്നത് വീട്ടില്‍ ആളുള്ളപ്പോള്‍

കണ്ണൂര്‍: എസ്.ഐയുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച. കൊളവല്ലൂര്‍ ഗ്രേഡ് എസ്ഐ. യുടെ വീട്ടിലാണ് പട്ടാപകല്‍ കവര്‍ച്ച നടന്നത് എസ്ഐ. വിനോദ് കുമാറിന്റെ പെരുന്താറ്റിലെ സംഗീത് എന്ന വീട്ടില്‍ നിന്നാണ് ഇന്ന് രാവിലെ 6 നും 6.30 ഇടയില്‍ കവര്‍ച്ച നടന്നത്. എസ്ഐ. ഡ്യൂട്ടിയിലായിരുന്നു. കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എസ്ഐ. യുടെ ഭാര്യ സുഭാഷിണിയുടെ അഞ്ചര പവന്‍ താലിമാല, രണ്ട് പവന്‍ വരുന്ന രണ്ട് വളകള്‍, കാല്‍ പവന്‍ മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്.

രാവിലെ വീടിന്റെ മുന്‍വാതില്‍ തുറന്ന് വച്ച ശേഷം ചായ ഇടാന്‍ അടുക്കളിയല്‍ പോയതായിരുന്നു. തിരിച്ച് കിടപ്പ് മുറിയിലെത്തിയപ്പോള്‍ അലമാര തുറന്നിട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. അലമാരക്കകത്ത് സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് കള്ളന്‍ കടന്നുകളയുകയും ചെയ്തു. തലശ്ശേരി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ടൗണ്‍ സിഐ. എം.പി. ആസാദ്, എസ്ഐ. എം. അനില്‍, എന്നിവര്‍ വീട്ടിലെത്തി അന്വേഷണം നടത്തി.

വിരലടയാള വിദഗ്ദധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് കൈമാറുന്ന വിവരം.

KCN

more recommended stories