കോഴിക്കോട്ട് വാഹനാപകടം: അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മുക്കം മുത്തേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ എഴോടെ സ്ഥിരം അപകട മേഖലയായ മുത്തേരി അങ്ങാടിക്ക് സമീപത്തെ ഇറക്കത്തിലാണ് അപകടം.

ആലുവയിലേക്ക് പോവുകയായിരുന്ന കോടഞ്ചേരി കണ്ണോത്ത് സ്വദേശികളായ മണ്ണാനിയില്‍ മേരി, തോമസ്, ഷാജി, ജോസ്, ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഓമശേരി ഭാഗത്ത് നിന്ന് വന്ന കാറില്‍ മുക്കം ഭാഗത്ത് നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി വട്ടംതിരിഞ്ഞ് റോഡില്‍ എതിര്‍ദിശയിലേക്ക് മാറിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

KCN

more recommended stories