സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല

കൊച്ചി: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല.ബിവറേജസ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു.

ലഹരി പദര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1987 മുതലാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ ആരംഭിച്ചത്.

KCN

more recommended stories