കുമ്പളയില്‍ വന്‍ ചാരായ വേട്ട; പ്രതി ഓടി രക്ഷപ്പെട്ടു

കാസര്‍കോട് : വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കാറില്‍ കടത്തുകയായിരുന്ന 442 പാക്കറ്റ് ചാരായമാണ് കുമ്പള എസ് ഐ ശിവദാസന്‍ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചാരായക്കടത്താന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്ററഡിയിലെടുത്തിട്ടുണ്ട്. അതേ സമയം പോലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. കര്‍ണാടകയില്‍നിന്നാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്ന് ജില്ലയിലേക്ക് വന്‍ തോതില്‍ വ്യാജ ചാരായവും വിദേശ മദ്യവും എത്തുന്നത്. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനം.

KCN

more recommended stories