ഫ്രഞ്ച് പടയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് അര്‍ജന്റീന

കസാന്‍: ഈ ലോകകപ്പ് കണ്ടതില്‍ വച്ച് ഏറ്റവും മികച്ച മത്സരമാണ് കസാനില്‍ അരങ്ങേറിയത്. ലീഡ് മാറിമറിഞ്ഞ മത്സരത്തില്‍ എംബാബയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ അര്‍ജന്റീനയെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ഫ്രാന്‍സിന്റെ വിജയം.

ബെഞ്ചമീന്‍ പവാര്‍ഡിന്റെ ത്രില്ലര്‍ ഗോളില്‍ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ച് ഫ്രഞ്ച് പട. 2-1 പിന്നില്‍ നില്‍ക്കുകയായിരുന്ന ഫ്രാന്‍സ് 48ആം മിനിറ്റിലാണ് സമനില ഗോള്‍ നേടിയത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള് തിരിച്ചടിച്ചാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്. ആദ്യപകുതിയുടെ തുടക്കത്തില്‍ തന്നെ ഗബ്രിയേല്‍ മെര്‍ക്കാഡോയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്. പോസ്റ്റ് ലക്ഷ്യമാക്കി മെസി തൊടുത്ത ഷോട്ടില്‍ കാല്‍ മെര്‍ക്കാഡോ കാല്‍ വയ്ക്കുകയായിരുന്നു.

ഈ ലോകകപ്പിലെ തന്നെ മികച്ച ഒരു ഗോളിലൂടെ 41ആം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി. മരിയയാണ് അര്‍ജന്റീനയുടെ ആദ്യ സ്‌കോര്‍ നേടിയത്. ബോക്സിന് പുറത്തു നിന്ന് എവര്‍ ബനേഗ നല്‍കിയ പാസില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഫ്രഞ്ച് ഗോള്‍കീപ്പറിന് യാതൊരു അവസരവും നല്‍കാതെ വലയിലേക്ക് എത്തുകയായിരുന്നു.

നേരത്തെ, 13ആം മിനിറ്റില്‍ ആന്റോണിയോ ഗ്രീസ്മാന്‍ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. ബോക്സിനുള്ളില്‍ എംബാപ്പയെ മാര്‍ക്കോസ് റോഹോ വീഴ്ത്തിയതിനാണ് ഫ്രാന്‍സിന് അനുകൂ ലമായി പെനല്‍റ്റി റഫറി വിധിച്ചത്. കളത്തില്‍ ആധിപത്യം നിലനിര്‍ത്തുമ്പോഴും ആക്രമണത്തില്‍ അര്‍ജന്റീന ബഹുദൂരം പിന്നിലാണ്.

KCN

more recommended stories