ഓണ്‍ലൈന്‍ ഡിജിറ്റല്‍ സേവനങ്ങളെയും സംവിധാനങ്ങളെയും ഏകോപിപ്പിക്കുന്നു

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തെ സമ്ബൂര്‍ണ ഡിജിറ്റലാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായ നിലവിലുള്ള ഒറ്റപ്പെട്ട ഓണ്‍ലൈന്‍ ഡിജിറ്റല്‍ സേവനങ്ങളെയും സംവിധാനങ്ങളെയും ഏകോപിപ്പിക്കുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ വിജ്ഞാന പോര്‍ട്ടലായ വികാസ്പീഡിയയുടെ നേതൃത്വത്തിലാണ് ഏകോപനം.

കമ്ബ്യൂട്ടര്‍ രംഗത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവ സംസ്ഥാന ഐടി മിഷനുമായി ചേര്‍ന്നാണു പ്രവര്‍ത്തനങ്ങള്‍. ആദ്യപടിയായി വയനാട് എപിജെ ഹാളില്‍ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ഡിജിറ്റല്‍ വോളന്റിയര്‍മാര്‍ക്കുമുള്ള ശില്‍പശാല നടക്കും.

ജൂലൈ നാലിന് ഏകദിന ശില്‍പശാല കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ശീറാം സാംബശിവറാവു മുഖ്യപ്രഭാഷണം നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9656347995 എന്ന നമ്ബറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം, ബോധവല്‍ക്കരണം, ഐടി സപ്പോര്‍ട്ടിങ്, ഡിജിറ്റല്‍ പരിപാടികളുടെ സംഘാടനം, ഐടി ഡവലപ്മെന്റ്, സൈബര്‍ സുരക്ഷ – സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് സെല്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ സംയോജനം, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സാമ്ബത്തിക സാക്ഷരത, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങി 10 മേഖലകളായി തിരിച്ചാണു വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം.

23 ഭാഷകളിലുള്ള പോര്‍ട്ടലില്‍ പുതിയ വിവരദാതാക്കളുടെ എണ്ണവും പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണവും മലയാള വിഭാഗത്തില്‍ അനുദിനം വര്‍ധനവാണ് ഉണ്ടാകുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും സര്‍വകലാശാലകളും സ്ഥാപനങ്ങളുമായി ചേര്‍ന്നാണു മലയാളം ഭാഷാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം.

നിലവില്‍ സ്റ്റേറ്റ് നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

KCN

more recommended stories