മനുഷ്യരെല്ലാം അത്ഭുത പ്രതിഭകളാണ്: പ്രൊഫ. എം.എ.റഹ്മാന്‍

കുണിയ: മനുഷ്യരെല്ലാം അത്ഭുത പ്രതിഭകളാണെന്നും വായനയും സംസ്‌കാരവുമാണ് അതിന് അവരെ പ്രാപ്തരാക്കുന്നതെന്നും പ്രൊഫ.എം.എ.റഹ്മാന്‍ അഭിപ്രായപ്പെട്ടു. ബഷീര്‍ ദിനത്തോട് അനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ്.കുണിയയില്‍ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി. ഉബൈദ് സ്മാരക വായനശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലാണ് കുണിയയിലെ സ്‌കൂളില്‍ ടി ഉബൈദ് സ്മാരക വായനശാല രൂപം കൊണ്ടത്. സ്‌കൂളിലെ ഉപയോഗ യോഗ്യമല്ലാത്ത മുറി ഒരാഴ്ചത്തെ പരിശ്രമഫലമായി വായനശാലയായി മാറുകയായിരുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും ഉള്‍പ്പെട്ട എന്റെ സ്‌കൂള്‍ കുണിയ എന്ന വാട്‌സ് അപ്പ് കൂട്ടായ്മയിലൂടെയാണ് വായനശാലയ്ക്ക് ആവശ്യമായ ധനസമാഹരണം നടത്തിയത്.

വായനശാലയുടെ ഉദ്ഘാടനവും ബഷീര്‍ അനുസ്മരണവും പ്രൊഫ. എം.എ.റഹ്മാന്‍ നിര്‍വ്വഹിച്ചു. ബഷീര്‍ ദി മാന്‍ സിനിമയുടെ നിര്‍മ്മാണത്തെക്കുറിച്ചും ടി ഉബൈദിന്റെ എഴുത്ത് ജീവിതത്തെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഹെഡ്മാസ്റ്റര്‍ പി.വി.വിജയന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ്‌മെമ്പര്‍ ഷെഹീദ റാഷിദ് അദ്ധ്യക്ഷത വഹിച്ചു. യൂസഫ് കെ.എ, പ്രൊഫ. എം.എ റഹ്മാന്‍ എന്നിവര്‍ സ്‌കൂളിന് നല്‍കിയ 50 ഓളം പുസ്തകങ്ങള്‍ പി.ടി.എ പ്രസിഡണ്ട് ഹമീദ് ഏറ്റുവാങ്ങി. അശ്വതി ടീച്ചര്‍, അമീര്‍ അലി, സുരേഷ്, അഷ്‌റഫ് ആയങ്കോട്, അബ്ദുള്ള ആയങ്കോട്, കുണ്ടൂര്‍ അബ്ദുള്ള, സുബ്രഹ്മണ്യന്‍, സന്തോഷ് പനയാല്‍ എന്നിവര്‍ സംസാരിച്ചു. ബഷീറിന്റെ എഴുത്ത് ജീവിതത്തെ വിദ്യാര്‍ത്ഥി ആസിഫ അവതരിപ്പിച്ചു. എല്‍.എസ്.എസ്.സ്‌കോളര്‍ഷിപ്പ് നേടിയ മുഹമ്മദ് നിഷാമിന് പ്രത്യേക ഉപഹാരം നല്‍കി. 2000 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനായി ഒരു ലക്ഷം രൂപയുടെ കുട്ടികളുടെ റേഡിയോ പ്രൊജക്ട് പ്രഖ്യാപിച്ചു. സ്റ്റാഫ് സെക്രട്ടറി എം.ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.

KCN

more recommended stories