ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കാസര്‍കോട് : ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ നിന്നും എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ്സോട് കൂടി ഉന്നത വിജയം കരസ്ഥമാക്കിയ മുഹ്‌സിന്‍ സമാന്‍, ആയിഷത്ത് കലാന എം.എ, നഫീസത്ത് മുനീറ, ആയിഷത്ത് അന്‍ഷിദ, എന്നീ വിദ്യാര്‍ത്ഥികളെ എന്‍.എസ് എല്‍ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഐ എം സി സി ദുബൈ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി കാദര്‍ ആലംപാടി ഉത്ഘാടനം നിര്‍വ്വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ഉപഹാരവും അദ്ധേഹം വിതരണം ചെയ്തു. എന്‍ എസ് എല്‍ ശാഖാ പ്രസിഡന്റ് ഇല്യാസ് കരോടി അദ്ധ്യക്ഷത വഹിച്ചു.അഹമ്മദ് മിഹ്‌റാജ്, കാദര്‍ ഏരിയപ്പാടി, ഇബു ഐ എന്‍ എല്‍, അന്ത്ക്ക മാഹിന്‍ എന്നിവര്‍ സംസാരിച്ചു. അസ്‌കര്‍ മൗലവി സ്വാഗതവും മുബശ്ശിര്‍ തോട്ടും കര നന്ദിയും പറഞ്ഞു.

KCN

more recommended stories