പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: വൈദ്യുതി ലൈനിന് സമീപം പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ഷോക്കേറ്റ് മരിച്ചു. കൂത്താട്ടുകുളം സ്വദേശി നിഖില്‍ കട്ടപ്പന സ്വദേശി സോബിന്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തനംതിട്ട കോഴഞ്ചേരി ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്.വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റാണ് യുവാക്കള്‍ മരിച്ചത്. ആകെ എഴു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നു പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി യോടെയായിരുന്നു സംഭവം.

KCN

more recommended stories