സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ജുലൈ 10ന് ചൊവ്വാഴ്ച; എരിയാല്‍ 10 വാര്‍ഡ് ചേരങ്കൈ അംഗണ്‍വാടിയില്‍

എരിയാല്‍: മൊഗ്രാല്‍ പുത്തുര്‍ ഗ്രാമ പഞ്ചായത്തിന്റെയും ആയുഷ് പി എച്ച് സി ഹോമിയോ മൊഗ്രാല്‍ പുത്തുരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജുലൈ 10 ന് ചെവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ എരിയാല്‍ 10 വാര്‍ഡ് ചേരങ്കൈ അംഗണ്‍വാടിയില്‍ വെച്ച് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാബും പ്രതിരോധ മരുന്ന് വിതരണവും നടത്തുന്നു. 10, 11, വാര്‍ഡായ എരിയാല്‍ ചേരങ്കൈ ഭാഗത്ത് ഡെങ്കി പ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത അടിസ്ഥാനത്തില്‍ നമ്മുടെ വാര്‍ഡിന്റെ വിവിധ പ്രദേശങ്ങളിലും കൊതുക് ജന്യരോഗങ്ങളും ജലജന്യ രോഗങ്ങളും കുറഞ്ഞ തോതിലാണെങ്കിലും കണ്ടു വരുന്നു ഡെങ്കിപ്പനി പോലെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന ഹോമിയോ മെഡിക്കല്‍ ക്യാബില്‍ 7, 10, 11, വാര്‍ഡുകളിലെ മുഴുവനാളുകളും ഈ മെഡിക്കല്‍ ക്യാബ് പരമാവധി പ്രയോജനപ്പെടുത്തണം.

KCN

more recommended stories