ക്രിക്കറ്റ് ഇതിഹാസം ധോണിയുടെ ജന്മദിനം കാരുണ്യ പ്രവര്‍ത്തനത്തോടെ ശ്രദ്ധയാകര്‍ഷിച്ചു

കാസര്‍കോട് : ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ ജന്മദിനം കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയിലാണ് ഓള്‍ കേരള ധോണി ഫാന്‍സ് അസോസിയേഷന്‍ ആഘോഷിച്ചത്. താരങ്ങള്‍ക്ക് വേണ്ടി തല്ലുകൂടുന്ന ഇക്കാലത്തെ ആരാധകര്‍ക്ക് പാഠപുസ്തകമായി മാറി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തിന് തന്നെ മാതൃകയാവുന്ന കാഴ്ചയ്ക്കാണ് കാസര്‍കോട് ജില്ല സാക്ഷിയായത്.

ഓള്‍ കേരളാ ധോനി ഫാന്‍സ് അസോസിയേഷന്റെ കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ അമ്പലത്തറയിലെ സ്‌നേഹവീടില്‍ ഒത്തുചേര്‍ന്ന് 37-ാം ജന്മദിനം ആഘോഷിച്ചത്. അവിടത്തെ എന്‍ഡോസള്‍ഫാന്‍ ബാധിതരുമൊത്ത് പിറന്നാള്‍ കേക്ക് മുറിച്ചതിന് ശേഷം അവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും പിറന്നാള്‍ സദ്യയൊരുക്കി, ഒരു നേരത്തെ ഭക്ഷണം അവര്‍ ദൈവത്തിന്റെ മക്കളുടെ കൂടെ പങ്കിട്ടു നല്‍കി. ശേഷം ചെറിയ രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും, നാടന്‍ പാട്ടുകള്‍ പാടി ആ കുരുന്നു മനസ്സുകളെ ഒരുപാട് സന്തോഷിപ്പിക്കുകയും ചെയ്ത ആരാധകരുടെ പ്രവര്‍ത്തനം അഭിനന്ദനമര്‍ഹമാണ്. നിസാം കന്തല്‍, ദേവാനന്ദ്, നജീബ്, പ്രതീഷ് എന്നിവരുടെ നേത്രത്തില്‍ ബദ്റുദ്ധീന്‍, അംജാദ്, മന്‍സൂക്, രാജീവ്, അഖില്‍, റോഷന്‍, ശ്യാം, രാഹുല്‍, നീതു, അഫ്‌സല്‍, സുജിത്, ഹര്‍ഷിത്, ദാവൂദ് തുടങ്ങിയവര്‍ പങ്കെടുത്തു. മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായി നടത്തിയ ഈ പിറന്നാള്‍ ആഘോഷം, നാടിന് തന്നെ പുതുമയേകി. ഓള്‍ കേരള ധോണി ഫാന്‍സ് അസോസിയേഷന്‍ 14 ജില്ലകളിലും വിത്യസ്ത രീതിയില്‍ കാരുണ്യ പ്രവര്‍ത്തനമായി അധിവിപൂലീകരമായി ആഘോഷിച്ചത്.

KCN

more recommended stories