സൈനികനാകാന്‍ കഴിഞ്ഞില്ല; ഫേസ്ബുക് ലൈവില്‍ യുവാവിന്റെ ആത്മഹത്യ

ആഗ്ര: സൈനികനാകാന്‍ കഠിന പരിശ്രമം നടത്തിയിട്ടും പരാജയപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. യുവാവ് തന്റെ ആത്മഹത്യ ഫേസ്ബുക് ലൈവില്‍ തത്സമയം പോസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്ക് ലൈവില്‍ കൂടി രണ്ടായിരത്തോളം പേര്‍ കണ്ടെങ്കിലും ഒരാളും ബന്ധുക്കളെയോ പൊലീസിനെയോ വിവരമറിയിച്ചിരുന്നില്ല. ആഗ്രയിലെ ശാന്തി നഗറിലാണ് സംഭവം.

ആഗ്ര സ്വദേശിയായ മുന്ന കുമാറാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച രാവിലെയാണ് ഒരു മിനിറ്റ് നീളുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തത്. ആറു പേജ് വരുന്ന ആത്മഹത്യകുറിപ്പും യുവാവ് എഴുതിവെച്ചിരുന്നു.

സൈന്യത്തില്‍ ചേരാനുള്ള പ്രവേശന പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇയാള്‍ ഈ കുറിപ്പില്‍ വ്യക്തമാക്കുന്നു. ആറു വട്ടം ശ്രമിച്ചിട്ടും പരീക്ഷ ജയിക്കാന്‍ കഴിയാത്തത് മുന്നയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ മുന്ന സന്തോഷവാനായിരുന്നെന്ന് സഹോദരന്‍ വികാസ് കുമാര്‍ പറയുന്നു.

KCN

more recommended stories