ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

കാസര്‍കോട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം പൊതു ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജെ.സി.ഐ കാസര്‍കോട് വിദ്യാനഗറില്‍ വെച്ച് ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ പ്രസിഡണ്ട് പി.ബി അബ്ദുള്‍ സലാം പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ.ബി അഭിലാഷ് അധ്യഷത വഹിച്ചു. എ.എ ഇല്ല്യാസ്, എ.എ ആസിഫ്, സയ്യിദ് സഫ്വാന്‍,എം.എ അബ്ദുള്‍ റഫീഖ്, കെ.ബി. അബ്ദുള്‍ മജീദ്, സി.കെ. അജിത്ത്കുമാര്‍, ഉമറൂള്‍ ഫാറൂഖ്, റാഫി ഐഡിയല്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി. നിരവധി പേര്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

KCN

more recommended stories