കാസര്‍കോട് സ്വദേശി 700ഗ്രാം സ്വര്‍ണവുമായി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

കാസര്‍കോട് : ഒളിച്ചുകടത്താന്‍ ശ്രമിച്ച 700ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മുഹ്സിനാണ് കസ്റ്റംസ് സംഘത്തിന്റെ പിടിയിലായത്. സലാഡ് മേക്കിംഗ് മെഷീന്‍, പോര്‍ട്ടബിള്‍ സി.ഡി, റേഡിയോ എന്നിവയുടെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കഴിഞ്ഞ ദിവസം രാവിലെ ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ മംഗളൂരുവിലെത്തിയ മുഹ്സിനെ സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്.

KCN

more recommended stories