എസ് എ ഫുട്‌ബോള്‍ അക്കാദമി; ഫ്രീ കോച്ചിംഗ് ക്യാമ്പും സെലക്ഷന്‍ ട്രയല്‍സ് 18ന് ആരംഭിക്കും

കാസര്‍കോട് : അണ്ടര്‍-16 (2002-2003) വിഭാഗത്തിലുള്ള കുട്ടികളില്‍ നിന്നും പ്രതിഭകളെ കണ്ടെത്താനും അതെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനു കീഴില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനുള്ള ജൂനിയര്‍ ടീമിനെ തെരഞ്ഞെടുക്കാനുമായി സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. ട്രയല്‍സ് ഈ വരുന്ന ബുധനാഴ്ച വൈകുന്നേരം 4.30 മണിക്ക് മുന്‍സിപ്പല്‍ സ്റ്റേഡിയം വിദ്യാനഗര്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ് ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ കൊണ്ടു വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍: 9447521949 ,9744341613

KCN

more recommended stories