കെ എസ് ആര്‍ ടി സി ബസ്സില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

ആലുവ: ആലുവ-പെരുമ്പാവൂര്‍ റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് നിസാര്‍ ആണ് മരിച്ചത്. കുന്നുകുഴി റോഡില്‍ വെച്ചാണ് നിസാറിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ഒരു വാന്‍ നിസാറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് കെ എസ് ആര്‍ ടി സി ബസുമായി ഇടിക്കുകയായിരുന്നു. നിസാര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. കടൂപ്പാടം വയലോടന്‍ സ്വദേശിയാണ് നിസാര്‍. നിസാര്‍ തന്റെ ജോലിയുടെ ആവശ്യത്തിനായി പെരുമ്പാവൂരിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്.

KCN

more recommended stories