വോട്ട് ബാങ്ക് ലക്ഷ്യമാക്കി കേരളത്തെ പാക്കിസ്ഥാനാക്കാനുള്ള ഇടത്-വലത് ശ്രമം അനുവദിക്കില്ല: ശ്രീകാന്ത്

കാസര്‍കോട്: വോട്ട് ബാങ്ക് ലക്ഷ്യമാക്കി കേരളത്തെ പാക്കിസ്ഥാനാക്കി മാറ്റാനുള്ള സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ശ്രമങ്ങളെ ഒരിക്കലും അനുവദിച്ച് കൊടുക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെശ്രീകാന്ത് പറഞ്ഞു. മഞ്ചേശ്വരത്ത് സംഘടിപ്പിച്ച ജനജാഗ്രാതസമാവേശ് ഉദ്ഘാടനെ ചെയ്യുകയായിരുന്നു അദ്ദേഹം. ദേശവിരുദ്ധ ശക്തികളുമായി ചേര്‍ന്നാണ് അവര്‍ അതിനായി ശ്രമിക്കുന്നത്. ട്രെയിനിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഉത്തരേന്ത്യക്കാരന്റെ വീട്ടില്‍ പോയി 10 ലക്ഷം കൊടുത്ത പിണറായി വിജയന്‍ മതതീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ട സ്വന്തം പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കാനായി സംസ്ഥാന ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മിന് ബക്കറ്റ് പിരിവിനിറങ്ങേണ്ട ഗതികേടാണ് ഇന്നുള്ളത്. സ്വന്തം പാര്‍ട്ടിക്കാരോടു പോലും കൂറില്ലാത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറികഴിഞ്ഞിരിക്കുകയാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബജ്രംഗദള്‍ സഹസംഘചാലക് മുരളീകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബജ്രംഗദള്‍ ജില്ലാ പ്രസിഡണ്ട് സുരേഷ് ഷെട്ടി പറങ്കില, വിഎച്ച്പി ജില്ലാ പ്രസിഡണ്ട് അംഗാര ശ്രീപാദ, സെക്രട്ടറി ശങ്കര്‍ഭട്ട് ഉള്‍വാന, പൈവളികെ പഞ്ചായത്ത് പ്രസിഡണ്ട് മോഹന്‍ ബള്ളാല്‍, ബിജെപി സംസ്ഥാന കൗണ്‍സിലംഗം സരോജ ആര്‍ ബള്ളാല്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഹരിഷ് ചനേദ്ര മഞ്ചേശ്വരം, കമല ഭട്ട്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് സുകുമാര്‍, യുവമോര്‍ച്ച സംസ്ഥാന കമ്മറ്റിയംഗം കെ.വി.മഹേഷ്, വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories