മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു

ആലപ്പുഴ: മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു സംസ്ഥാനത്തെത്തി. മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ കാലാവസ്ഥ കേന്ദ്രം കണക്കിലെടുക്കണമെന്നും. 1000 കോടിയിലേറെ രൂപയുടെ കേന്ദ്രസഹായം ചോദിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. മാനദണ്ഡം അനുസരിച്ചുള്ള സഹായം നല്‍കുമെന്നാണ് കിരണ്‍ റിജ്ജു മാധ്യമങ്ങളോട് പറഞ്ഞത്. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും. 80 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചതായും കിരണ്‍ റിജ്ജു പറഞ്ഞു. ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലക്ക് മാത്രമായി 220 കോടി രൂപ സഹായധനം വേണമെന്നാണ് മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞത്. നിരവധി വീടുകള്‍ക്ക് ഉള്‍പ്പെടെ മഴക്കെടുതിയില്‍ നാശം സംഭവിച്ചുവെന്നും അതുകൊണ്ടുതന്നെ മാനദണ്ഡം മറികടന്നു നഷ്ട പരിഹാരം നല്‍കാന്‍ സംസ്ഥാനം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗസ്റ്റ്ഹൗസില്‍ നിന്നും ആദ്യം കോമളപുരത്തെ ക്യാമ്പാണ് സന്ദര്‍ശിക്കുക. പിന്നീട് വിവിധയിടങ്ങളിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും. ദിവസങ്ങളായി തുടരുന്ന മഴയില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടാണ് ഏറെ ദുരിതം വിതച്ചിരിക്കുന്നത്. കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. വെള്ളക്കെട്ട് നീങ്ങാത്തതിനാല്‍ പലയിടങ്ങളിലും ഗതാഗതം പുനസ്ഥാപിക്കാന്‍ ആയിട്ടില്ല.

KCN

more recommended stories