ഐ എന്‍ എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി ഹജ്ജാജിമാര്‍ക്കു യാത്രയയപ്പു നല്‍കി

അജാനൂര്‍ : പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്ന ഹജ്ജാജികള്‍ക്കു ഐ എന്‍ എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പു നല്‍കി. കാഞ്ഞങ്ങാട് മണ്ഡലം ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി റിയാസ് അമലടുക്കം ഉദ്ഘാടനം ചെയ്തു. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്ന ഹസൈനാര്‍ സി എച്ച്, മൊയ്ദീന്‍ കുഞ്ഞി തൊട്ടിയില്‍, ഷുക്കൂര്‍ സി എച്ച്, ഹമീദ് കമ്മട്ടിക്കടം, ഖാലിദ് അറബികാടത്ത, ഹസ്സന്‍ കുഞ്ഞി ഹാജി, ഹസൈനാര്‍ വളപ്പില്‍, അബ്ദുല്ല തൊട്ടിയില്‍, മുഹമ്മദ് വി പി റോഡ്, കുഞ്ഞഹമ്മദ് കുളിക്കാട്, അബ്ദുല്ല സി കെ
തുടങ്ങിയവര്‍ക്കാണ് യാത്രയയപ്പു നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് പാറക്കെട്ട് കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷം വഹിച്ച ചടങ്ങിന് ഷെഫീഖ് കൊവ്വല്‍പ്പള്ളി സ്വാഗതവും, കെ സി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

സഹായി ഹസൈനാര്‍, ഇബ്രാഹിം സി പി, എ കെ അബ്ദുല്‍ ഖാദര്‍, എ കെ അബ്ദുല്‍ റഹ്മാന്‍, ഗഫൂര്‍ ബാവ, ഇസ്മായില്‍, ഫാരിസ്, ഐ എം സി സി നേതാക്കളായ അന്‍വര്‍ ചിത്താരി, കുഞ്ഞഹമ്മദ്, ഫസല്‍ ചിത്താരി, ശിഹാബ് ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories