രാജപുരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

രാജപുരം: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസിനെ (59) യാണ് പോലീസ് അറസ്റ്റു ചെയ്തത്. ആദിവാസി പെണ്‍കുട്ടിയെ ഒന്നര മാസം മുമ്ബാണ് ജോസ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.  എന്നാല്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ വിവരം അധ്യാപകരറിയുകയായിരുന്നു. അധ്യാപകര്‍ ഇത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് ജോസിനെ അറസ്റ്റു ചെയ്തത്.

KCN

more recommended stories