തിരൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം എല്‍ ഡി എഫിന്

തിരൂര്‍ : തിരൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം എല്‍ഡിഎഫിന്. വൈസ് ചെയര്‍പേഴ്സണലായി എല്‍ഡിഎഫിലെ കെ പി ശാന്ത ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടു. 18നെതിരെ 19 വോട്ടുകള്‍ക്ക് ലീഗിലെ പി ഐ റഹിയാനത്തിനെ പരാജയപ്പെടുത്തിയാണ് കെ പി ശാന്ത ടീച്ചര്‍ വൈസ് ചെയര്‍പേഴ്സണലായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ ധാരണയെ തുടര്‍ന്ന് കെ മുനീറ രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

28 ാം വാര്‍ഡ് കൗണ്‍സിലറാണ് കെ പി ശാന്ത ടീച്ചര്‍. സിപിഐ തെക്കുംമുറി ബ്രാഞ്ചംഗവും, മഹിളാസംഘം തിരൂര്‍ മണ്ഡലം കമ്മറ്റിയംഗവുമാണ്. തെരഞ്ഞെടുപ്പിന് ഭൂഗര്‍ഭ ജലവിഭവ വകുപ്പ് ജില്ലാ ഓഫീസര്‍ ഉപേന്ദ്രന്‍ നേതൃത്വം നല്‍കി.മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്.

KCN

more recommended stories