കാഞ്ഞങ്ങാട് ഇലക്ട്രോണിക് ഉപകരണ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച

കാഞ്ഞങ്ങാട്: നഗരത്തിലെ ഇലക്ട്രോണിക് ഉപകരണ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ കവര്‍ന്നു. നോര്‍ത്ത് കോട്ടച്ചേരിയിലെ നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സ് സ്ഥാപനത്തില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഇന്ന് രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണം സംബന്ധിച്ച് ഉടമകള്‍ അറിയുന്നത്.
ഷട്ടറിന്റെ പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഓണം സീസണ്‍ പ്രതീക്ഷിച്ച് കോടിയിലധികം രൂപയുടെ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിച്ചിരുന്നതായും പരിശോധന പൂര്‍ത്തിയായാലേ നഷ്ടം വിലയിരുത്താന്‍ കഴിയുകയുള്ളൂവെന്നും ഷോറും മാനേജര്‍ അനീഷ് പറഞ്ഞു. തൊട്ടടുത്തുള്ള മെഡികെയര്‍ ആരോഗ്യ കേന്ദ്രത്തിന്റെ ഷട്ടറും തകര്‍ത്തിട്ടുണ്ട്.

KCN

more recommended stories