പ്രമുഖ ഫുട്ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ ബൈക്കപകടത്തില്‍ മരിച്ചു

തമിഴ്‌നാട് : പ്രമുഖ ഫുട്‌ബോള്‍ താരവും തമിഴ്‌നാട് ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്ന കാലിയ കുലോത്തുങ്കന്‍ (41) ബൈക്കപകടത്തില്‍ മരിച്ചു. ജന്മനാടായ തഞ്ചാവൂരില്‍ വെച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

തമിഴ്‌നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്‌നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുക്കെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് കാലിയ കുലോത്തുങ്കന്‍. കാലിയയുടെ പിതാവ് ആര്‍കെ പെരുമാള്‍ 1973ല്‍ സന്തോഷ് ട്രോഫി നേടിയ കേരളാ ടീമില്‍ അംഗമായിരുന്നു.

KCN

more recommended stories