തെരുവു നായ ശല്യം; ബദിയഡുക്കയില്‍ ജനങ്ങള്‍ ഭീതിയില്‍

ബദിയഡുക്ക: ബദിയഡുക്ക ടൗണില്‍ തെരുവു നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചു. ബസ്സ്റ്റാന്റ് പരിസരം മുതല്‍ മീത്തലെ ബസാര്‍ വരെയും പുത്തൂര്‍ റോഡിലുമാണ് നായ്ക്കളുടെ ശല്യം അസഹനീയമായിട്ടുള്ളത്. പൊതു ജനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഇതു തലവേദനയായിരിക്കുന്നു. കഴിഞ്ഞ ദിവസം പുത്തൂര്‍ റോഡില്‍ നായ്ക്കളുടെ ശല്യംമൂലം ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ബദിയഡുക്ക മീത്തലെ ബസാറില്‍ നായ്ക്കളെപ്പേടിച്ച് ഓടിയ കുട്ടിക്കു വീണു പരിക്കേറ്റു. 15 വോളം തെരുവു നായ്ക്കള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ബദിയഡുക്ക ടൗണില്‍ റോന്തു ചുറ്റുകളാണ്.

നേരത്തെ നായ പിടിത്തക്കാര്‍ ബദിയഡുക്കയില്‍ എത്തിയിരുന്നു. അവര്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും പിടിച്ച നായ്ക്കളെ കുത്തിവയ്പ് നല്‍കിയശേഷം ബദിയഡുക്ക ടൗണില്‍ വിടുകയായിരുന്നുവെന്നു പറയുന്നു. ഇതാണ് ബദിയഡുക്കയില്‍ നായ ശല്യം രൂക്ഷമാക്കിയതെന്നു പറയുന്നു. നായ പിടിത്തക്കാര്‍ ബദിയഡുക്ക ടൗണില്‍ നിന്നു നേരത്തെ പിടിച്ച നായ്ക്കളെ നീര്‍ച്ചാലിലും ബേളയിലും ഉപേക്ഷിക്കുകയായിരുന്നു. അവയും പിന്നീടു ബദിയഡുക്കയില്‍ തിരിച്ചെത്തുകയായിരുന്നെന്നും സംസാരമുണ്ട്.

KCN

more recommended stories