കേരള കോണ്‍ഗ്രസ്-ബിയുടെ ഇടതു മുന്നണി പ്രവേശനം ഉടനെന്ന് ബാലകൃഷ്ണപിള്ള

കൊല്ലം: കേരള കോണ്‍ഗ്രസ്-ബിയുടെ മുന്നണി പ്രവേശനം ഉടനുണ്ടാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. കേരള കോണ്‍ഗ്രസ്-ബി ആയി തന്നെ ഇടതുമുന്നണിയില്‍ പ്രവേശനം നേടുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പുനലൂരില്‍ കേരളാ കോണ്‍ഗ്രസ്-ബി കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാമ്ബില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, കേരള കോണ്‍ഗ്രസ്-ബിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനു സിപിഐയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നു ക്യാമ്ബില്‍ സംസാരിച്ച പാര്‍ട്ടി സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞിരുന്നു. ആര്‍. ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും സന്നിഹിതരായിരുന്ന വേദിയിലാണ് പ്രകാശ്ബാബു നിലപാട് വ്യക്തമാക്കിയത്.

KCN

more recommended stories