കണ്ടല്‍ സംരക്ഷണ ദിനം ആചരിച്ചു

കാസര്‍കോട്: ജില്ലാ ഭരണകൂടവും പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ പി.വി.ദിവാകരന്റെ ജീവനം പദ്ധതിയും ചേര്‍ന്ന് കണ്ടല്‍ സംരക്ഷണ ദിനമാചരിച്ചു. ജില്ലയിലെ പുഴ-കടല്‍-കായല്‍ തീര സംരക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് ഓരി കായലോത്ത് അന്നത്തെ ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ഒന്നാംഘട്ട പ്രവര്‍ത്തനം.

ജി.എഫ്.എസ്.എസ് കാഞ്ഞങ്ങാട്, ജി.വി.എച്ച്.എസ് മടിക്കൈ, വി.ജി.എം.എ.എല്‍.പി സ്‌കൂള്‍ തൈക്കടപ്പുറം, തൈക്കടപ്പുറം തീരദേശ പോലീസ് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് രണ്ടാംഘട്ട പരിപാടി നടന്നത്. തൈക്കടപ്പുറം അഴിമുഖത്തെ ചതുപ്പില്‍ റൈസഫോറ, ഉപ്പൂറ്റി, നല്ലകണ്ടല്‍ ഇനത്തിലുള്ള അറുന്നൂറോളം ചെടികള്‍ നട്ടുപിടിപ്പിച്ചു. മരക്കാപ്പ് കടപ്പുറത്ത് നിന്നാരംഭിച്ച ബോധവത്കരണ റാലി മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമതി ഫ്ളസാഗ് ഓഫ് ചെയ്തു. ബോധവത്കരണത്തിന്റെ ഭാഗമായി എം.പി.ചന്ദ്രന്‍, കെ.പ്രവീണ്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി.ഗൗരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കോസ്റ്റല്‍ പോലീസ് എസ്.ഐ:കെ.സുരേഷ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ജയപ്രകാശ്, ജി.എഫ്.എച്ച്.എസ് ഹെഡ്മാസ്റ്റര്‍ പ്രഭാകരന്‍, പി.ടി.എ പ്രസിഡന്റുമാരായ ഇസ്മയില്‍, കെ.പി.ഉമേശന്‍ എന്നിവര്‍ സംസാരിച്ചു. കെ.ശ്രീജ, ഇന്ദു പി, നികേശ് എം, എന്‍ പി ജുലൈദ്, ജി.വി.എച്ച്.എസ്. എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്റര്‍ ഷൈന എന്നിവര്‍ നേതൃത്വം നല്‍കി. പടന്ന വില്ലേജ് ഓഫീസര്‍ അനില്‍ വര്‍ഗീസ് സ്വാഗതവും പി.വി ദിവാകരന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories