അഖിലേന്ത്യ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാഞ്ഞങ്ങാട്: സി.ആര്‍ സെഡ് നിയമത്തില്‍ നിന്ന് തീരദേശ വാസികളായ മത്സ്യതൊഴിലാളികള്‍ക്ക് ഇളവ് അനുവദിക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കുക, കുടിശ്ശികയുള്ള മണ്ണെണ്ണ സബ്‌സിഡി ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് അഖിലേന്ത്യ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടരുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ മുഖ്യ പ്രഭാഷണം നടത്തി ഇ ‘നാരായണന്‍ അധ്യക്ഷത വഹിച്ചു പി.കെ ഫൈസല്‍ എം.അസൈനാര്‍, ഡി.വി ബാലകൃഷ്ണന്‍ എം.കുഞ്ഞികൃഷ്ണന്‍, വി.ആര്‍ വിദ്യാസാഗര്‍ പി.ഗംഗാധരന്‍, മുട്ടത്ത് രാഘവന്‍, കെ.പി മധു പ്രദീപന്‍ തുരുത്തി എന്നിവര്‍ സംസാരിച്ചു ധനഞ്ജയന്‍ സ്വാഗതം പറഞ്ഞു
ഫോട്ടോ അഖിലേന്ത്യ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടരുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

KCN

more recommended stories